Monday 18 November 2013

കുഞ്ഞിനൊരു താരാട്ട്


രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...

അച്ഛന്റെ തോളേറി..
അമ്മ തന്‍ താരാട്ടില്‍..
ചായുറങ്ങൂ....കണ്ണേ..ചായുറങ്ങൂ...

ആലോലം.. താലോലം..
കുഞ്ഞിളം കവിളില്...
സ്നേഹത്തിന്‍ പൂമുത്തം....
കുഞ്ഞേ...പൂമുത്തം..

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...


കുട്ടിക്കുറുമ്പിനായത്തില്‍..
കുഞ്ഞ്യേച്ചിയേകും..ചക്കരമുത്തം...ചക്കരമുത്തം..
കാണാതെ പാത്തുവന്ന്‍..
വല്ല്യേച്ചിയേകും പിന്നെ പൊന്‍മുത്തം..
         പിന്നെ പൊന്‍മുത്തം..


അമ്മയുമച്ഛനുമറിയാതെ..
പിന്നാലെ വന്നു നിന്റെ..
കവിളില്‍ നുള്ളും..കുഞ്ഞേട്ടന്‍;
അവനെ തല്ലാനോടും വല്ല്യേട്ടന്‍!

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...


കുഞ്ഞേ നീ കരയുമ്പോള്‍..
ഓടിയെത്തും ചെറിയേട്ടന്‍!
കൂടെ ഓടിയെത്തും കൊച്ചേട്ടന്‍!
മുത്തശ്ശിയോടിയെത്തി തോളില്‍ തട്ടും..

മുത്തച്ഛനോടിയെത്തിയാട്ടിയാറ്റുമെല്ലാരേം..
....ആട്ടിയാറ്റുമെല്ലാരേം.....

കുഞ്ഞിളം ചിരി ചിരിച്ചു..
പിന്നേയും തല ചായ്ക്കൂ..നീ തല ചായ്ക്കൂ..

കുഞ്ഞിളംപൈതലേ..നീ ചായുറങ്ങ്..
കണ്ണേ..ചായുറങ്ങ്..നീ ചായുറങ്ങ്..

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...

രാരീരം..വാവോ..രാരീരം..
രാരീരം വാവോ..രാരീരം..


4 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ങ്ങക്കിതോന്നു പാടി പോസ്റ്റ്‌ ചെയ്യാമായിരുന്നില്ലേ .... :)

ദിപ്പം ഞാൻ എന്റെ സ്വന്തം ഈണത്തിൽ പാടുന്നു .... ഹി ഹി

ajith said...

താരാട്ട് നന്നായി (എന്താണ് ഇത്രയും പോസ്റ്റുകള്‍ ഒന്നിച്ച് പബ്ലിഷ് ചെയ്യുന്നത്?)

അന്നവിചാരം said...

ശരിയാണ് ..നിധീഷ്..ഇതൊരു പാട്ട് തന്നെ ആയോ എന്ന് സംശയമാണ്..മനസ്സില്‍ വന്നത് മുന്പെഴുതിയിട്ടതാണ്..

അന്നവിചാരം said...

അജിത്തേട്ടാ ..ഇത് ഒരു നോട്ടുപുസ്തകം പോലെ എഴുതിയിടുന്നതാണ്.മുന്പ് കമ്പ്യൂട്ടറില്‍ എഴുതിയിട്ടത് ശ്രദ്ധിക്കാതെ കിടന്നതാണ്..കണ്ടപ്പോള്‍ ഇവിടെയിട്ടു..പിന്നെ ഇവിടെ അധികം വായനക്കാര്‍ ഉണ്ടാകാറില്ല..ആകെപ്പാടെ ഇവിടെ വരുന്നത് നിധീഷും അജിതേട്ടനും മാത്രമാണ്..

Post a Comment