Wednesday 20 November 2013

പരിഹാസം..

പരിഹാസം..
============
പലവട്ടം ചോദിച്ച ചോദ്യങ്ങള്‍ 
പലവട്ടം തേടിയ ഉത്തരങ്ങള്‍!
പലവട്ടമടങ്ങിക്കിടന്ന മോഹങ്ങള്‍ 
ഋതു മാറി പറന്നുവന്നെന്നില്‍
ചേക്കേറി കുറുകിയിണ ചേരുമ്പോള്‍ 
വെറുതെ സഫലമാകാലക്ഷ്യങ്ങളില്‍
അലക്ഷ്യം കണ്ണും നട്ടിരുന്നു;
പലരോടും പലവട്ടം നില വിട്ടു 
പലവട്ടമിരന്നു തുടങ്ങുമ്പോള്‍
പലവട്ടം കണ്ണുനീരിറ്റുമ്പോള്‍
വെറുതെ നോവുന്നുണ്ടായിരുന്നു
ഹൃത്തടമതെന്തിനാവാം?

കയ്യിലുണ്ടായിരുന്നില്ല കനവുകള്‍
കിനാവുകള്‍ കണ്ടുകണ്ടങ്ങ്
നിനച്ചു നോക്കുമ്പോളെയ്ക്കും
കാലം പോയ്പോയിരുന്നു.
ഞാനെന്റെ കണ്ണാടി തല്ലിത്തകര്‍ത്തു
ഹൃത്തടം കല്ലാക്കി മാറ്റി,
ശൂന്യമാം മനസ്സില്‍ പ്രണയത്തെ
പാടുവാന്‍ വിട്ടു,നിലയില്ലാ കയങ്ങളില്‍
ഊളിയിട്ടു പൊങ്ങി,ശ്വാസമെടുക്കാന്‍
കുതറിപൊങ്ങി,പിന്നേയും മുങ്ങിത്താണും
ഗതിയില്ലാതലഞ്ഞും തിരിഞ്ഞും
നീട്ടിയ കൈപ്പടം ചുരുട്ടിപ്പിടിച്ചു
ഞാനെന്റെ പൌരുഷം ഞെരിച്ചുടയ്ക്കുമ്പോള്‍
കാണാതെ പോയൊരു ദൈവവും മനുഷ്യരും
ഒന്ന് ചേര്ന്നല്ലോ പരിഹസിപ്പൂ..

5 comments:

AnuRaj.Ks said...

Veruthe...parihasamenthinu..?

ajith said...

ആരും പരിഹസിക്കുന്നില്ല

drpmalankot said...

നന്നായിരിക്കുന്നു.
മനുഷ്യർ പരിഹാസക്കുടുക്കകൾ തന്നെ. ദൈവം അവരോടു ചേരില്ല.

ബൈജു മണിയങ്കാല said...

പുരുഷ വിശപ്പ്‌

സൗഗന്ധികം said...

പരിഹാസം.അതു ണല്ലോരു ഉത്തേജനമരുന്നല്ലേ?

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

ശുഭാശംശകൾ...

Post a Comment