നിനക്കായ് ഞാനൊരു സ്നേഹക്കൂടൊരുക്കി വെച്ചിട്ടുണ്ട്
ഉമ്മ തരാന്‍ രണ്ടുണ്ണികള്‍ കാത്തിരിപ്പുണ്ടതില്‍.....
എന്നാണു വരിക വീണ്ടും വന്നിത്തിരി നേരം
സ്നേഹത്തിന്‍ മെഴുകുതിരി വെട്ടം തെളിയിച്ചു പോകുക?
ഒന്നും പറയുവാനാകില്ല,ഒരു വേള ഞാനില്ലാതെയായിടാം
വരുവാന്‍ മറക്കരുത്, ഉണ്ണികള്‍ തനിച്ചാണ് !
നോവിന്റെ കുന്തമുനകള്‍ക്ക് മൂര്‍ച്ച കൂട്ടി കാത്തിരിപ്പാണ്
മാലോകര്‍,ആ മുറിവുകളില്‍ ഇത്തിരി മരുന്ന് വെക്കണം
സ്നേഹം മാത്രമായിരുന്നു മനസ്സിലെന്നു തിരിച്ചറിയുവാന്‍
ലോകം വൈകിപ്പോയീടിലാമെന്നാലും സ്നേഹിക്കായ്ക വയ്യല്ലോ?
സ്നേഹം വെറുമൊരു വാക്കല്ലല്ലോ? ഹൃദയങ്ങള്‍ പരസ്പരം
പങ്കു വെയ്ക്കുന്ന വിദ്യുത് തരംഗങ്ങള്‍ മാത്രമല്ലല്ലോ?
അതൊരു മതമെന്ന് ചിലര്‍ പറയുന്നു!അമ്പലമില്ല ,പള്ളിയുമി ല്ല
ഇല്ല പൂജാരികള്‍ പുരോഹിതര്‍ ;മനസ്സുകള്‍ ശ്രീകോവിലുകള്‍!
അതില്‍ നീ പ്രതിഷ്ഠിച്ച, എന്‍ വിഗ്രഹം കണ്ടു ഞാന്‍ പോലും
തൊഴുതു പോകാറുണ്ട് ,നീ കണ്ടുവോ നിന്റെ വിഗ്രഹം?
ഇല്ല നിന്‍ മനസ്സൊരു കണ്ണാടി ആണെന്ന് മനസ്സിലായത്
വൈകിയാണ്!,വികൃതമാണ് നീ വച്ചൊരെന്‍ പ്രതിഷ്ഠ
എന്ന് ഞാന്‍ പരാതി പറഞ്ഞെങ്കിലും,ഇന്ന് ഞാന്‍
തിരിച്ചറിയുന്നു,ഞാന്‍ വികൃതമാക്കിയോരെന്‍ മുഖമാണത്
സ്വന്തം പ്രതിബിംബം നന്നാല്ലത്തത്തിനു കണ്ണാടികളെ
കുറ്റം പറഞ്ഞ വെറുമൊരു വിഡ്ഢിയാണ് ഞാനെന്നു
തിരിച്ചറിവില്‍ നിന്നോടുള്ള സ്നേഹമെന്നില്‍ കാലവര്‍ഷ
മേഘമായി പെയ്യാന്‍ കാത്തു നില്പാണ് സുഹൃത്തെ!
വരിക ,വന്നിത്തിരി നേരമിരിന്നിട്ടു പോകാമൊത്തിരി
വെടിവട്ടങ്ങള്‍ പറഞ്ഞു ചിരിക്കണം,തോളില്‍ ചാഞ്ഞിരുന്നു
സങ്കടങ്ങള്‍ കരഞ്ഞു തീര്‍ക്കണം,നിന്റെ സാന്ത്വനമൊരു
പുഞ്ഞിരിയായിയെന്നില്‍ വലിയൊരു ചിരിയായ് പടരുവത്
കണ്ടു നമുക്കൊന്നിച്ചാര്‍ത്തു ചിരിക്കണം,വരണം വരാതിരിക്കരുതീ വഴി,
അത്ഭുതങ്ങള്‍ കൂറുമൊരു ലോകം പടയ്ക്കണം,സ്നേഹ സാന്ത്വനത്തിന്‍
നൈര്‍മല്യമാം പുഷ്പവൃഷ്ടി തീര്‍ക്കണം ,വരിക സുഹൃത്തെ വരാതിരിക്കരുത്!
1 comments:
ഒടുവില്‍ കവിതകള്‍ ബ്ലോഗില്‍ ഇട്ടതിനു നന്ദി .
http://www.cyberjalakam.com/aggr/index.php
ഇത് ജാലകം ആഗ്ഗ്രിഗ്രെടോറിന്റെ ലിങ്ക് ആണ് . ഇതിലൂടെയാണ് കൂടുതലും മലയാളം ബ്ലോഗുകള്‍ വായനക്കാരില്‍ എത്തുന്നത് .
ഈ ലിങ്കില്‍ പോയിട്ട് ആഡ് ബ്ലോഗ് എന്ന ഓപ്ഷന്‍ വഴി http://aayathukondu.blogspot.in ആഡ് ചെയ്യുക . അപ്പോള്‍ ഒരു കോഡ് കിട്ടും അത് ആയതുകൊണ്ട് ബ്ലോഗ് ഡാഷ് ബോര്‍ഡില്‍ layout ഓപ്ഷനില്‍ add gadget (HTML / Javascript ) എടുത്ത് കോഡ് പേസ്റ്റ് ചെയ്യുക . സേവ് ചെയ്താല്‍ ബ്ലോഗില്‍ ജാലകത്തിന്റെ ഒരു ചെറിയ ബട്ടണ്‍ വരും . (പല ബ്ലോഗിലും കാണുന്ന പോലെ ). നമ്മള്‍ ഒരു കഥയോ കവിതയോ എഴുതി പബ്ലിഷ് ചെയ്തതിനു ശേഷം ആ ജാലകം ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ സൃഷ്ടി ജാലകത്തില്‍ കാണിക്കും , തന്മൂലം ആളുകള്‍ അവിടേക് എത്തുകയും ചെയ്യും . എത്രയും പെട്ടെന്ന് ചെയ്യുക .
വിശദമായി താഴത്തെ ലിങ്ക് നോക്കുക
http://bloghelpline.cyberjalakam.com/2009/09/blog-post.html
...........................
കവിതയുടെ അഭിപ്രായം ഞാന്‍ മുന്പ് പറഞ്ഞതിനാല്‍ ആവര്‍ത്തിക്കുന്നില്ല ........... :)
Post a Comment