Thursday 16 January 2014

ജഡം

എനിക്കെന്നെത്തന്നെ മടുക്കുമ്പോള്‍
ഞാനെന്നെയെന്തു പേര്‍ വിളിക്കും?
വിധിയുടെ കളിത്തട്ടില്‍  ഞാന്‍ തകര്‍ന്നു വീഴുമ്പോള്‍
നിങ്ങളെന്നെയെന്തു പേര്‍ വിളിക്കും ?

നിത്യമെന്‍ നാമത്തെയോര്‍ക്കുവോരില്ലല്ലോ
സത്യമെന്നുടലും പിരിഞ്ഞു പോകുമാത്മാവില്‍
നാമമെന്തു ചേര്‍ക്കുവാനല്ലെങ്കിലുമല്പം
നിന്‍ കരം പിടിച്ചു നടക്കുവാന്‍ നാഥാ !
ഞാനെന്നേയൊരുങ്ങി നില്പാണറീവീലേ ?
വെറുതെ തകര്ന്നുപോകുവാന്‍
മാത്രമുള്ളതാണീ കൂട്..
വീണ്ടുമീ കൂടൊഴിഞ്ഞു പോകണം..
നാമവുമൊഴിഞ്ഞു പോകണം

ഒന്നു  പൊട്ടിത്തകര്‍ന്നു പോയെങ്കില്‍
തീരാവ്യഥകളില്‍ നൊന്തുപോകുന്ന
ഹൃദയമൊന്നു രക്ഷ നേടി ;
മായാ നഗരികളില്‍ സൌഖ്യമായിരുന്നേനെ !

മായികലോകത്തില്‍ മായികശരീരത്തില്‍
ഒളിഞ്ഞിരിക്കുന്ന  കാപട്യമേയെന്റെ  ജീവനേ ;
ഒഴിഞ്ഞു പോകുകയീ കൂടൊന്നു
ഞാന്‍  പേരില്ലാത്തവനായ്ക്കോട്ടെ !


5 comments:

ajith said...

നമുക്കും ഒരു സമയം വരുമല്ലോ
എല്ലാര്‍ക്കും അവരുടേതായ ഒരു സമയം ഉണ്ട്.

സൗഗന്ധികം said...

ഇത്രത്തോളം നടത്തി.തളർന്ന് വീണെങ്കിലും ഇപ്പോഴും നടത്തുന്നുണ്ട്.എന്നാലിനിയും നടത്തുമെന്നതിനു സംശയം വേണോ? വിശ്വാസം മതി !

നല്ല കവിത.ഇഷ്ടമായി.


ശുഭാശംസകൾ.....

Unknown said...

ഒരു ചെറു സ്പന്ദനമല്ലെ ഈ ജീവിതം...

Unknown said...

ഒരു ചെറു സ്പന്ദനമല്ലെ ഈ ജീവിതം...

Vishnu N V said...

ശുഭാശംസകൾ.....

Post a Comment